കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം
Oct 19, 2026 07:00 PM | By PointViews Editor

കെഎസ്ആർടിസി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാഴ്‌സലുകൾ ശേഖരിച്ച് കെ.എസ്.ആർ.ടി.സി കൗണ്ടറുകളിൽ എത്തിക്കുന്നതിനും, കൗണ്ടറുകളിൽ എത്തുന്ന പാഴ്‌സലുകൾ വീടുകളിൽ വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആവശ്യമായ ജീവനക്കാർ, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റർ ചെയ്തതുമായ സഹകരണ സംഘങ്ങൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന മേഖലകളിൽ സേവനം നൽകുന്നതിനായി അർഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. താൽപര്യപത്രത്തോടൊപ്പം സംഘത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങൾ, പ്രവർത്തനമേഖല, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും നിർബന്ധമായും സമർപ്പിക്കണം. താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണിയാണ്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകാവുന്നതാണ്. നേരിട്ട് സമർപ്പിക്കേണ്ട വിലാസം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി, ട്രാൻസ്‌പോർട്ട് ഭവൻ, ഫോർട്ട് പി.ഒ, തിരുവനന്തപുരം-695023. കൂടുതൽ വിവരങ്ങൾക്ക് 0471-2471011 (എക്സ്റ്റൻഷൻ 232), 9495903813 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

KSRTC's Courier Door to Door Project. Cooperative societies can become partners.

Related Stories
വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

Oct 19, 2026 11:10 PM

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ...

Read More >>
വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

Oct 19, 2026 10:46 AM

വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

വയോജന കേന്ദ്രം യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന്...

Read More >>
യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

Oct 18, 2026 11:07 AM

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക...

Read More >>
പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

Oct 18, 2026 08:51 AM

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച,...

Read More >>
വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

Oct 17, 2026 04:23 PM

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട്...

Read More >>
ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

Oct 17, 2026 03:12 PM

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി...

Read More >>
Top Stories